Fiction of bakth


പ്രവാസികൾക്ക് വോട്ട് അവകാശം അനുവദിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ ;പ്രവാസികൾ കൂട്ടത്തോടെ BJP യിൽ ചർന്നു.


UAE: പ്രവാസികൾക്ക് വോട്ട് അവകാശം അനുവദിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇപ്രാവശ്യം പ്രവാസികൾക്ക്  വോട്ട് അവകാശം നൽകുമെന്നും, വോട്ടു ചെയ്യാനുള്ള എല്ല സൗകര്യങ്ങളും ഇന്ത്യൻ എംബസിയിൽ ഒരുക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു

            പ്രവാസികൾ  BJP യുടെ missed call  membership സേവനം  ഉപയോഗപ്പെടുത്തി കൂട്ടത്തോടെ ബിജെപി ൽ ചേർന്നതാണ് കേന്ദ്ര സർക്കാറിനെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. പ്രവാസികളിൽ  പൂരിഭാഗവും മലയാളികൾ ആയതിനാൽ ഈ തീരുമാനം  ബിജെപിയെ കേരളത്തിൽ അധികാരത്തിൽ വരെ എത്തിച്ചേക്കും എന്നാണ് ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ കണക്ക്കൂട്ടുന്നു. കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടർന്ന് പ്രവാസികളുടെ ശമ്പളത്തിൽ വന്ന വൻ വർദ്ധനവാണ് പ്രവാസികളെ കൂട്ടത്തോടെ ബിജെപിലേക്ക് ആകർഷിച്ചിരിക്കുന്നത്.

       തങ്ങൾ ചെയുന്ന ജോലിക്ക് മതിയായ വേതനം ഉറപ്പാക്കാൻ  മൻമോഹൻ സിങ് നയിച്ച UPA സർക്കാറിന് ഒരു കാലത്തും സാധിച്ചിരുന്നില്ല എന്നും, എന്നാൽ ചുരുങ്ങിയ കാലം കൊണ്ടാണ്   മോഡി നയിക്കുന്ന NDA  സർക്കാറിന്  ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് എന്നുമാണ് ഒരു പ്രവാസി പ്രമുഖന്റെ പ്രതിനിതിയോട് പ്രതികരിച്ചത്

                   നാട്ടിലെ ചില അന്തം കമ്മികളും, കോൺഗ്രസുകാരും മോഡിജിയെ ദേശടനകിളി എന്ന് വിളിച്ച് കളിയാക്കുമെങ്കിലും അദ്ദേഹത്തിന്റെ  സുസ്ഥിര  സുതാര്യ വിദേശബന്ധമാണ്  ഇങ്ങനെ ഒരു നേട്ടം രാജ്യത്തിന് സമ്മാനിക്കാൻ അദ്ദേഹത്തെ  പ്രാപ്തമാക്കിയതെന്ന് മറ്റൊരു പ്രവാസി  പ്രതികരിച്ചു, ഒപ്പം അടുത്ത തെരഞ്ഞെടുപ്പിൽ തന്റെയും തന്റെ കുടുംബത്തിന്റെയും വോട്ടു ബിജെപിക്ക് തന്നെ ആയിരിക്കും എന്നും  പ്രവാസി കൂട്ടിചേർത്തു

           പ്രവാസികളുടെ കാര്യത്തിൽ ഈ സർക്കാർ പ്രത്യേക  പരിഗണനയാണ് നൾകിവരുന്നതെന്നും, ഈ നേട്ടങ്ങൾ ഇനിയും തുടരാൻ ആവശ്യമായ എല്ലാ നടപടികളും ഇതിനോടകം തന്നെ കൈകൊണ്ടതായും മന്ത്രി അറിയിച്ചു. മോഡി യുടെ പര്യടന
ബന്ധമാണ് ഈ നേട്ടങ്ങൾക്ക് കൂടുതൽ കരുത്തേകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു


© A fiction  by pramughan

Comments